വയനാട് ഹർത്താൽ: ഹൈക്കോടതി കടുത്ത വിമർശനവുമായി രംഗത്ത്

ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സർക്കാർ സഹായം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് വയനാട്ടിൽ നടന്ന ഹർത്താലിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. നിരുത്തരവാദപരമായ ഈ നടപടികൾ വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, കെ.വി. ജയകുമാർ എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

വയനാട്ടിൽ എൽഡിഎഫ്, യുഡിഎഫ് സംയുക്തമായി ഈ മാസം 19-ന് നടത്തിച്ച ഹർത്താലാണ് ഹൈക്കോടതിയുടെ വിമർശനത്തിന് ഇടയാക്കിയത്. ഹർത്താലുകൾ ജനങ്ങളെയും പൊതുസമ്മതത്തെയും എങ്ങനെയൊക്കെ ബാധിക്കുന്നുവെന്നതിൽ സമർപ്പിതമായ ശ്രദ്ധ വേണമെന്നും കോടതി വ്യക്തമാക്കി. ഹർത്താൽ വിഷയത്തിൽ കോടതിയുടെ അഭിപ്രായം ബന്ധപ്പെട്ടവരെ അറിയിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top