മഹാരാഷ്ട്രയിൽ ബിജെപിയുടെ മഹായുതി കുതിപ്പ്; കേവല ഭൂരിപക്ഷം പിന്നിട്ട് 216 സീറ്റിൽ ലീഡ്. അസംബ്ലി തെരഞ്ഞെടുപ്പിൽ ആദ്യ രണ്ട് മണിക്കൂറിനുള്ളിലെ ഫലങ്ങൾ ബിജെപിയും സഖ്യകക്ഷികളും ശക്തമായി മുന്നേറുന്നുവെന്ന് വ്യക്തമാക്കുന്നു.
288 അംഗ സഭയിൽ ഭൂരിപക്ഷത്തിന് ആവശ്യമായ 145 സീറ്റുകൾ കടന്ന് ബിജെപി-ശിവസേന (ഷിന്‍ഡെ)-എൻസിപി (അജിത് പവാർ) സഖ്യം 216 സീറ്റുകളിൽ ലീഡ് തുടരുന്നു. മഹാ വികാസ് അഘാഡി സഖ്യം 59 സീറ്റുകളിൽ മാത്രമാണ് ഇപ്പോൾ മുന്നിൽ. കര്‍ഷക മേഖലയായ വിദര്‍ഭയിലെ 62 സീറ്റുകളിൽ 40 സീറ്റിലും ബിജെപി സഖ്യം മേൽക്കോയ്മ ഉറപ്പിച്ചു.
ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവർ വിജയത്തിലേക്ക് നീങ്ങുമ്പോൾ, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പട്ടോളെ ആദ്യ റൗണ്ടിൽ പിന്നിൽ ആയിരുന്നു.