മലയാളം പഠിച്ച് വയനാട്ടുകാരുമായി നേരിട്ട് ബന്ധം സ്ഥാപിക്കാൻ പ്രിയങ്ക ഗാന്ധി

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി ആകമാനം പ്രവർത്തിക്കാൻ പ്രിയങ്ക ഗാന്ധി ഒരുങ്ങുന്നു. ജനങ്ങളുമായി നേരിട്ടുള്ള ആശയവിനിമയം നടത്താൻ പ്രിയങ്ക മലയാളം പഠനത്തിന് തുടക്കം കുറിക്കുകയാണ്. ഇതിലൂടെ, നിവേദനങ്ങൾ മനസിലാക്കുകയും നേരിട്ട് ജനങ്ങളോട് സംസാരിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ ഭാഷകളിൽ വശമുള്ള പ്രിയങ്ക, നേരത്തെ പ്രചാരണത്തിന് വയനാട് സന്ദർശിച്ചപ്പോൾ ചില മലയാള വാക്കുകൾ ചേരവേർത്ത് തുടങ്ങിയിരുന്നു. പ്രിയങ്കയ്ക്ക് മലയാളം പഠനത്തിനായി പ്രത്യേക അധ്യാപികയെ നിയമിക്കണമെന്ന നിർദേശവും മുതിർന്ന നേതാക്കളിൽ നിന്ന് മുന്നോട്ട് വന്നു. പള്ളിക്കുന്ന് പള്ളിയിൽ സന്ദർശനസമയത്ത് ഫ്രഞ്ചും ഇറ്റാലിയനുമായിരുന്നു പ്രിയങ്ക ആശയവിനിമയം നടത്തിയത്.

വോട്ടർമാർ പ്രിയങ്കയ്ക്ക് മിന്നും വിജയമാണ് സമ്മാനിച്ചത്. 4.10 ലക്ഷം വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക വിജയിച്ചു. 622338 വോട്ടുകൾ പ്രിയങ്കയ്ക്ക് ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിക്ക് 211407 വോട്ടുകളും ബിജെപിയുടെ നവ്യ ഹരിദാസിന് 109939 വോട്ടുകളും മാത്രം ലഭിച്ചു.

നാളെ പ്രിയങ്ക ഗാന്ധി വയനാടിന്റെ എംപിയായി സത്യപ്രതിജ്ഞ ചെയ്യും. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പ്രിയങ്ക ആദ്യമായി ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട വിഷയമായിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top