ജില്ലയിൽ സ്വന്തം വീടും ഓഫീസും ഒരുക്കാനുള്ള പദ്ധതിയിലാണ് വയനാട് എംപി പ്രിയങ്ക ഗാന്ധി. മണ്ഡലത്തിലെ ജനങ്ങളുമായി നേരിട്ടുള്ള ബന്ധം ശക്തിപ്പെടുത്താനാണ് ഈ തീരുമാനമെന്നാണ് സൂചന. ജില്ലയിലെ മുതിർന്ന നേതാക്കളുമായി ഇക്കാര്യം ചർച്ച ചെയ്തുകഴിഞ്ഞു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഉത്തർപ്രദേശിലെ റായ്ബറേലിയിലെ സോണിയ ഗാന്ധിയുടെ വസതിയിലും ഓഫീസിലുമുള്ള സൗകര്യങ്ങൾ മാതൃകയാക്കി വയനാട്ടിലും സമാനമായൊരു സംവിധാനം ഒരുക്കാനാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. കോൺഫറൻസ് റൂം, ജനങ്ങളുമായി നേരിട്ട് സംവദിക്കാനുള്ള ഓഫീസ് സ്ഥലം, പാർട്ടി യോഗങ്ങൾക്കുള്ള സൗകര്യങ്ങൾ എന്നിവയെല്ലാം പുതിയ വസതിയിൽ ഉൾപ്പെടുത്തും.
ഇതുവരെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കെത്തുമ്പോൾ റിസോർട്ടുകളിലായിരുന്നു താമസം. എന്നാൽ, ഇനി മുതൽ വയനാട് ജനതയോട് കൂടുതൽ അടുത്തു പ്രവർത്തിക്കാനാണ് പ്രിയങ്കയുടെ തീരുമാനം. രാഹുൽ ഗാന്ധിയുടെ കാലത്തെപ്പോലെ റിസോർട്ടുകളിലും ഗവൺമെന്റ് ഗസ്റ്റ് ഹൗസുകളിലുമായി താമസിക്കുന്ന പതിവ് പ്രിയങ്ക ഉപേക്ഷിക്കുകയാണ്.
ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ ചുമതലകളില്ലാത്തതിനാൽ വയനാട് ജനതയ്ക്കായി കൂടുതൽ സമയം ചിലവഴിക്കാൻ പ്രിയങ്ക ആഗ്രഹിക്കുന്നു.