ശബരിമല തീര്‍ത്ഥാടകർക്കായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ പുതിയ യാത്രാ പാക്കേജുകൾ അവതരിപ്പിച്ചു. കൊല്ലം ബസ് സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന പ്രത്യേക ബസ്സ് സേവനമാണ് ഭക്തർക്കായി ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ച രാത്രി 9 മണിക്ക് ആരംഭിക്കുന്ന ഈ തീർത്ഥാടന യാത്ര പമ്പയിൽ ദർശനം നടത്തുന്നതിനായി ഭക്തരെ എത്തിച്ച ശേഷം തിരികെ കൊണ്ടു വരുന്ന രീതിയിലാണ് സംവിധാനം. നിലക്കൽ വഴി പമ്പയിലേക്ക് യാത്രചെയ്യാൻ 600 രൂപയും, എരുമേലി വഴിയുള്ള യാത്രയ്ക്ക് 640 രൂപയും നിരക്കാണ്. ഗൃഹങ്ങളോ മറ്റ് ആവശ്യപ്പെട്ട സ്ഥലങ്ങളോ മുതൽ യാത്ര ആരംഭിക്കാനുള്ള സൗകര്യവും ഗ്രൂപ്പ് ബുക്കിംഗിന് ലഭ്യമാണ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ, പന്തളം എന്നീ ശാസ്താ ക്ഷേത്രങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക തീർത്ഥാടനം നവംബർ 30, ഡിസംബർ 7, 14 തീയതികളിൽ സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 5 മണിക്ക് കൊല്ലത്ത് നിന്ന് ആരംഭിച്ച് രാത്രി 9 മണിയോടെ മടങ്ങിയെത്തുന്ന ഈ യാത്രയ്ക്ക് 670 രൂപയാണ് നിരക്ക്.
ഡിസംബർ 15 വരെ ഉള്ള ഉല്ലാസയാത്ര പാക്കേജുകളും ബജറ്റ് ടൂറിസം സെൽ പുറത്തിറക്കിയിട്ടുണ്ട്. നവംബർ 29 ന് കൊല്ലം ബസ് സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന എ. സി ലോഫ്‌ലോർ ബസ്സിൽ ആരംഭിച്ച് എറണാകുളം മറൈൻഡ്രൈവിൽ എത്തി അവിടെനിന്ന് അറബിക്കടലിൽ 5 മണിക്കൂർ ക്രൂയിസ് നടത്തുന്ന കപ്പൽ യാത്രക്ക് 4240 രൂപയാണ് നിരക്ക്.
ഡിസംബർ 1, 14 തീയതികളിൽ ‘മെട്രോ വൈബ്സ്’ പാക്കേജ് ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വാട്ടർ മെട്രോ, റെയിൽ മെട്രോ, ലുലു മാൾ എന്നിവ സന്ദർശിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ പാക്കേജിന് 870 രൂപയാണ് നിരക്ക്. കൂടാതെ, ഡിസംബർ 7-ന് ഇല്ലിക്കൽ കല്ല്, പൊന്മുടി യാത്രയും ഡിസംബർ 8-ന് വാഗമൺ, റോസ്മല യാത്രകളും ഉണ്ടായിരിക്കും. മൂന്നാർ സന്ദർശിക്കാൻ ഡിസംബർ 14-ന്റെ യാത്രയ്ക്ക് 1730 രൂപയാണ് നിരക്ക്.
വിവരങ്ങൾക്ക്: 9747969768, 9495440444.