വയനാട് ജില്ലയിലെ വ്യത്യസ്ത ജോലി ഒഴിവുകൾ നോക്കാം

വെറ്ററിനറി ഡോക്ടര്‍ നിയമനം

പനമരം ബ്ലോക്ക് പഞ്ചായത്ത് 2024-25 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഗോജീവ വാര്‍ഷിക സുരക്ഷ സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് താത്കാലിക നിയമനത്തിനായി ഡിസംബര്‍ നാലിന് രാവിലെ 11 ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വെച്ച് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. അപേക്ഷകര്‍ ബന്ധപ്പെട്ട രേഖകളുമായി കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 284309, 9495030806

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികകളില്‍ കരാര്‍ നിയമനം

നാഷണല്‍ ആയുഷ് മിഷന് കീഴില്‍ വിവിധ യോഗ്യതയുള്ള മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ www.nam.kerala.gov.in ല്‍ ലഭിക്കും. ഡിസംബര്‍ നാലിന് വൈകിട്ട് 5 നകം അപേക്ഷകള്‍ രജിസ്റ്റേര്‍ഡ് തപാല്‍ മുഖേനയോ നേരിട്ടോ ഗവ. ജില്ലാ ഹോമിയോ ആശുപത്രി അഞ്ചുകുന്നിലെ നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ ലഭിക്കണം

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി പ്രൊമോട്ടറെ നിശ്ചിത കാലയളിലേയ്ക്ക് താല്‍ക്കാലികമായി നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും 18 നും 40 മിടയില്‍ പ്രായമുള്ള പ്ലസ് ടുതത്തുല്യ യോഗ്യതയുള്ള കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ സ്ഥിര താമസക്കാരായ പട്ടികജാതി വിഭാഗക്കാര്‍ക്ക് പങ്കെടുക്കാവുന്നതാണ്. താല്‍പര്യമുള്ളവര്‍ ജാതി. പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ മൂന്നിന് ഉച്ചയ്ക്ക്് 2 ന്് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പട്ടികജാതി ഓഫീസില്‍ ഹാജരാകണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top