സിനിമാ മേഖലയിൽ സ്ത്രീകളെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പഠിക്കാൻ രൂപീകരിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് ബന്ധപ്പെട്ട 26 കേസുകളുടെ അന്വേഷണ പുരോഗതിയെ കുറിച്ച് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് ഇന്ന് വീണ്ടും വിശദമായി പരിശോധിക്കും. കേസുകളിലേതും അന്വേഷണസംഘം മുദ്രവെച്ച കവറിൽ അന്വേഷണ വിവരങ്ങൾ സമർപ്പിക്കും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ അടിസ്ഥാനമാക്കി രജിസ്റ്റർ ചെയ്ത കേസുകളിൽ ചിലരുടെ മൊഴികൾ തങ്ങളുടേതല്ലെന്ന് മൂന്നു പേർ ആരോപിച്ചതായി നേരത്തെ അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചിരുന്നു. ഇതുവരെ രജിസ്റ്റർ ചെയ്ത 26 കേസുകളിലും അന്വേഷണം പുരോഗതിയിലാണെന്ന് സർക്കാർ അറിയിച്ചെങ്കിലും, കൂടുതൽ കാര്യങ്ങൾ തുടർനടപടികളിൽ വ്യക്തമായേക്കും.
ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. റിപ്പോർട്ടിലെ ശിപാർശകൾ നിയമനിർമാണത്തിനായി ക്രോഡീകരിക്കാൻ അഡ്വ. മിത സുരേന്ദ്രനെ അമിക്വസ് ക്യൂരിയായി നിയമിച്ചതും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു.