ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരത്തെയും തമിഴ് നാട് തീരത്തെയും സ്വാധീനിക്കുമെന്ന് പ്രവചിക്കുന്നു. കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
മഴയുടെ സാധ്യതയെ തുടർന്ന് ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജില്ലകളില്‍ 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്നാണ് പ്രവചനം. അതേസമയം, കേരള തീരത്ത് നവംബർ 29 വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യൂനമര്‍ദ്ദം അതിതീവ്രമായി മാറിയതിനെത്തുടര്‍ന്ന് കർണാടക-ലക്ഷദ്വീപ് തീരങ്ങളിലും തമിഴ് നാട്-ആന്ധ്ര പ്രദേശ് തീരങ്ങളിലും മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ ഉടന്‍ തന്നെ തീരത്തേക്ക് മടങ്ങണമെന്ന നിര്‍ദേശവും നൽകിയിട്ടുണ്ട്.
നവംബർ 30 വരെ ബംഗാള്‍ ഉള്‍ക്കടലിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത നിലനില്‍ക്കുന്നതിനാല്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ എല്ലാ ജാഗ്രതാനിര്‍ദ്ദേശങ്ങളും പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.