വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക സാഹചര്യങ്ങള്‍ മാനിച്ച് നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സ്‌കൂളുകളില്‍ പഠനയാത്രകള്‍ വലിയ സാമ്പത്തിക ബാധ്യതയാക്കുന്നത് അധാര്‍മികമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിലൂടെ പ്രതികരിച്ച മന്ത്രി, സ്‌കൂളുകളില്‍ സമൃദ്ധമായ വിനോദയാത്രകള്‍ നടത്തുന്നത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദം ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി.
പഠനയാത്രകള്‍ എല്ലാ കുട്ടികള്‍ക്കും പ്രാപ്യമായ രീതിയില്‍ ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി, സ്‌കൂളുകളിലെ ഫണ്ടുപിരിവിനും വ്യക്തിഗത ആഘോഷങ്ങള്‍ക്കുമെതിരെയും ശക്തമായ നിലപാട് സ്വീകരിച്ചു. അധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാ ചെലവ്, അധ്യാപക – മാനേജ്‌മെന്റ് കമ്മിറ്റികളാണ് വഹിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
നിര്‍ബന്ധിത ഫണ്ടുപിരിവും സമ്മാനങ്ങളുടെ പേരിലുള്ള വേര്‍തിരിവും അവസാനിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. ഓരോ കുട്ടിയുടെയും സാമ്പത്തിക അവസ്ഥ മാനിച്ച് സ്‌കൂളുകള്‍ നടപടി സ്വീകരിക്കണമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.