സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളുടെ പേരില്‍ അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തുന്നത് ജില്ലയിലും വ്യാപകമാവുകയാണ്. ഇതിനെതിരെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളം ബാങ്ക് ജീവനക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
സമീപ ജില്ലകളില്‍ ഇത്തരം തട്ടിപ്പു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ജില്ലയില്‍ കുറവായിരുന്നു. എന്നാല്‍ ജില്ലയില്‍ ഇപ്പോള്‍ 25 ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലാണ് കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നത്. ഇത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. നിയമപരമായ ഇടപെടലുകള്‍ക്കും പരിമിതിയുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്പ വിദ്യാര്‍ത്ഥികള്‍ക്ക് പണം നല്കി അക്കൗണ്ട് എടുപ്പിക്കുകയും ഫോണ്‍ നമ്പര്‍ മാറ്റാരുടേതോ നല്‍കുകയുമാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. ഈ മൊബൈലില്‍ ലഭിക്കുന്ന ഒ.ടി.പി യും പെര്‍മിഷനും ഉപയോഗിച്ചാണ് പണമിടപാട് നടത്തുന്നത്. ദേശദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ലഹരി മാഫിയകളും കള്ളപ്പണ ഇടപാട് നടത്തുന്നവരുമാണ് വിദ്യാര്‍ത്ഥികളുടെ പേരില്‍ അക്കൗണ്ട് തുടങ്ങുന്നത്. ഇത് കുറ്റത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. അന്യ സംസ്ഥാന പോലീസാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് കൊണ്ട് പോവുന്നത്. ചെറിയ തുക ആദ്യഘട്ടത്തില്‍ ലഭിക്കുന്നതില്‍ ആകൃഷ്ടരായിട്ടാണ് വിദ്യാര്‍ത്ഥികള്‍ അക്കൗണ്ട് തുടങ്ങാന്‍ സന്നദ്ധരാവുന്നത്. ഇത്തരം അക്കൗണ്ടിലൂടെ വലിയ തുകകളാണ് കൈമാറ്റം ചെയ്യുന്നത്. ഈ തുക നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ക്രിമിനല്‍ കേസും സാമ്പത്തിക തിട്ടിപ്പ് കേസും ചുമത്തുന്നതോടെ പെട്ടെന്നുള്ള മോചനം അസാധ്യമാവും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇത് സംബന്ധിച്ച ബോധവല്കരണം നടത്തണമെന്നും ജില്ലാ വികസന സമിതിആവശ്യപ്പെട്ടു.തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം: ജില്ലാ കളക്റ്റര്‍
തൊഴിലിടങ്ങളില്‍ സ്തീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള 2013 ലെ നിയമനുസരിച്ച് എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്റ്റര്‍ ആവശ്യപ്പെട്ടു.