മീറ്റർ റീഡിങ് സമയത്ത് തന്നെ വൈദ്യുതി ബിൽ അടയ്ക്കാനുള്ള സൗകര്യം കെഎസ്ഇബിയുടെ പുതുപരിപാടിയിലൂടെ ഉപഭോക്താക്കൾക്ക് ഇനി സുലഭമാകും. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ഈ പദ്ധതി വിജയകരമായതോടെ സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കാനാണ് കെഎസ്ഇബി നീക്കം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
മീറ്റർ റീഡർ പിഡിഎ മെഷീനിൽ റീഡിങ് എടുക്കുന്നതിനൊപ്പം ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ വഴി നേരിട്ടോ, ഭീം, ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ ഭാരത് ബിൽ പേ ആപ്ലിക്കേഷനുകളിൽ ക്യു ആർ കോഡ് സ്കാൻ ചെയ്തോ ഉപഭോക്താക്കൾക്ക് ബിൽ അടയ്ക്കാം. ക്യാഷ് കൗണ്ടറുകളിൽ ക്യൂ നിൽക്കാതെ ബിൽ അടയ്ക്കാൻ കഴിയാത്തവർക്കും ഓൺലൈൻ പേമന്റിൽ സാങ്കേതിക ബുദ്ധിമുട്ടുള്ളവർക്കും ഈ സംവിധാനം വലിയ സഹായം നൽകും. വൈദ്യുതി ബിൽ മറന്നുപോകുന്നതിനാൽ കണക്ഷൻ വിച്ഛേദനമെന്ന പ്രശ്നവും ഇത് കുറയ്ക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു.