ശബരിമലയിൽ തീർത്ഥാടകരുടെ വൻ ഒഴുക്ക്; ദർശനത്തിനും വരുമാനത്തിനും റെക്കോർഡ് ഉയർന്നു

ശബരിമല തീർഥാടനത്തിന് വൃശ്ചിക മാസത്തിലെ ആദ്യ 12 ദിവസങ്ങൾ ഭക്തജനങ്ങളുടെ ഒഴുക്കിന് സാക്ഷിയായി. 10 ലക്ഷത്തിലധികം തീർഥാടകർ ശബരിമലയിൽ ദർശനം നടത്തിയതായി ദേവസ്വം ബോർഡ് അറിയിച്ചു. കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് 54 ശതമാനത്തിന്റെ കുതിച്ചുചാട്ടം ഈ വര്‍ഷത്തെ ദർശനങ്ങളിൽ രേഖപ്പെടുത്തി. ഏറ്റവും തിരക്കേറിയ ദിവസമായ വ്യാഴാഴ്ച 87,999 തീർഥാടകർ ദർശനത്തിന് എത്തിയതായി കണക്ക് പറയുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഭക്തരുടെ വർധന ദേവസ്വത്തിന്റെ വരുമാനത്തിലും വലിയ മാറ്റമുണ്ടാക്കി. ദേവസ്വം പ്രസിഡന്റ് പി. എസ്. പ്രശാന്തിന്റെ മറുപടിപ്രകാരം, 12 ദിവസം കൊണ്ട് 63 കോടിയിലധികം രൂപയുടെ വരുമാനം ലഭിച്ചു. അരവണ വിൽപ്പനയിൽ മാത്രം 28.93 കോടിയുടെ വരുമാനം നേടുകയും മുൻ വർഷത്തേക്കാൾ 9.53 കോടി രൂപ അധികമായി ലഭിക്കുകയും ചെയ്തു. അപ്പവിൽപ്പനയിൽ 39 ലക്ഷം രൂപയുടെ വരുമാനവും രേഖപ്പെടുത്തി.

തീർഥാടകരുടെ തിരക്ക് കൂടിയിട്ടും ദർശനത്തിനായുള്ള സൗകര്യങ്ങൾ സുഗമമായി ഒരുക്കാൻ ദേവസ്വം ബോർഡിന്റെ കർശന ശ്രമങ്ങൾ ഫലം കണ്ടുവെന്ന് ബോർഡ് വ്യക്തമാക്കുന്നു. സർക്കാർ വകുപ്പുകളുടെ ഏകോപനവും മുഖ്യമന്ത്രിയും മന്ത്രിമാരും നൽകിയ പിന്തുണയും പ്രശംസനീയമാണെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.

തന്ത്രി നൽകുന്ന മാർഗനിർദ്ദേശപ്രകാരമല്ലാത്ത അനാചാരങ്ങൾ തടയാനും ഭക്തജനങ്ങളിൽ അവബോധം സൃഷ്ടിക്കാനായി ജീവനക്കാരെ നിയമിക്കാൻ ബോർഡ് ആലോചന നടത്തുന്നതായും ദേവസ്വം അധികൃതർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top