കോയമ്ബത്തൂരിന് സമീപം കൃഷ്ണഗിരി ജില്ലയിലെ ഉത്തംഗരൈയില്‍ കനത്ത മഴയ്ക്ക് പിന്നാലെ തടാകം പൊട്ടിയത് വലിയ അപകടത്തിനിടയാക്കി. തടാകത്തിലെ ജലം കവിഞ്ഞൊഴുകിയതിനെ തുടർന്ന് സമീപത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ വെള്ളത്തിൽ ഒലിച്ചുപോയി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഉത്തംഗരൈ ബസ് സ്റ്റാൻഡിന് സമീപം ഉണ്ടായ വെള്ളപ്പൊക്കത്തിൽ വിനോദസഞ്ചാരികൾ ഉപയോഗിച്ചിരുന്ന കാറുകളും മാക്സി ക്യാബുകളും ഒഴുകിപ്പോയതായാണ് റിപ്പോർട്ട്. കനത്ത മഴയെ തുടർന്നാണ് തടാകത്തിലെ ജലനിരപ്പുയർന്ന് പുറം ബാൻഡ് തകരുകയും വെള്ളപ്പൊക്കത്തിന് കാരണമായത്. നിലവിൽ, തകർന്ന വാഹനങ്ങൾ കണ്ടെത്തുകയും പുറത്തെടുക്കുകയും ചെയ്യുന്ന ശ്രമങ്ങൾ തുടരുകയാണ്. കൃഷ്ണഗിരി ജില്ലയിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.