സ്വർണവിലയിൽ ഇന്ന് തുടർച്ചയായ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞ് 56,720 രൂപയായി. 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാംവില 7,090 രൂപയും 24 കാരറ്റ് സ്വർണത്തിന്റെ ഗ്രാംവില 7,735 രൂപയുമാണ്. ഇത് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കഴിഞ്ഞ മാസവും സ്വർണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ ഉണ്ടായിരുന്നു. നവംബർ 11 വരെ വില ഉയർന്നെങ്കിലും പിന്നീട് നേരിയ കുറവുണ്ടായി. നവംബർ 17നാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് – ഒരു പവൻ 55,480 രൂപ. ഡിസംബർ ആദ്യവാരത്തിലും വില കുറയാനുള്ള സാധ്യതകളുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.