വൈദ്യുതി നിരക്കിൽ മാറ്റം വരാനിരിക്കുന്നതായി സൂചന. അടിയന്തിര സാമ്പത്തിക ഘടകങ്ങൾ പരിഗണിച്ചാണ് നിരക്ക് വർധനവ് അനിവാര്യമെന്ന നിലപാടിൽ വൈദ്യുതി വകുപ്പ്. ആഭ്യന്തര ഉൽപ്പാദനം കുറഞ്ഞതും നിർബന്ധിതമായി വൈദ്യുതി ഇറക്കുമതി നടത്തേണ്ട സാഹചര്യമുണ്ടായതും തിരിച്ചടിയായിരിക്കുകയാണെന്ന് വൈദ്യുതി മന്ത്രി കെ. പറഞ്ഞത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
നിരക്ക് വർധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷൻ നടത്തിയ തെളിവെടുപ്പ് പൂർത്തിയായതായി റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് കെഎസ്‌ഇബിക്ക് ലഭിച്ച ശേഷം അന്തിമ തീരുമാനം എടുക്കുമെന്നിരിക്കെ, ഉപഭോക്താക്കളുമായി ചർച്ച ചെയ്ത് നയപരമായ തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു.