40 വയസിന് താഴെയുള്ളവർക്കായി ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ ഇനി വളരെ എളുപ്പം! അറിയാം നിർബന്ധമായത്

40 വയസ്സിന് താഴെ പ്രായമുള്ളവർക്ക് ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ കൂടുതൽ എളുപ്പമാക്കാൻ മോട്ടോർ വാഹന വകുപ്പ് പുതിയ നിർദേശങ്ങൾ അവതരിപ്പിച്ചു. ഇനി ലൈസൻസ് പുതുക്കാൻ ഒറിജിനൽ ലൈസൻസും കണ്ണു പരിശോധന സർട്ടിഫിക്കറ്റും രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകളും മാത്രം മതിയാകും. ലൈസൻസിന്‍റെ കാലാവധി കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ പിഴയില്ലാതെ പുതുക്കാനുള്ള അവസരവും നൽകും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ലൈസൻസ് കാലാവധി കഴിയുന്നതിന് ഒരു വർഷം മുമ്പ് തന്നെ പുതുക്കൽ പ്രക്രിയ ആരംഭിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. കാലാവധി കഴിഞ്ഞ് ഒരു വർഷത്തിനുശേഷം ലൈസൻസ് പുതുക്കാൻ അപേക്ഷിച്ചാൽ വാഹനം ഓടിച്ച്‌ കാണിക്കുന്നതും നിർബന്ധമാണ്.

ഡ്രൈവിംഗ് ലൈസൻസ് പുതുക്കലിന് www.parivahan.gov.in സൈറ്റിൽ പ്രവേശിച്ച് ഓൺലൈൻ അപേക്ഷ നൽകാം. ‘ഡ്രൈവിംഗ് ലൈസൻസ് റിലേറ്റഡ് സർവീസ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് സ്റ്റേറ്റ് സെലക്റ്റ് ചെയ്യുക. ലൈസൻസ് നമ്പർ, ജനന തീയതി എന്നിവ നൽകിയാണ് അപേക്ഷ സമർപ്പിക്കുന്നത്. 400 രൂപ ഫീസടച്ച് പ്രക്രിയ പൂർത്തിയാക്കാം.

പേപ്പർ രൂപത്തിലുള്ള ലൈസൻസുകൾ നിർബന്ധമായും സാരഥി പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യണം. ഒരിക്കൽ പ്രക്രിയ പൂർത്തിയാക്കിയാൽ, ലൈസൻസിന്റെ പ്രിന്റ് വീട്ടിൽ നിന്ന് തന്നെ എടുക്കാൻ സാധിക്കും. ലൈസൻസ് ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാൻ സൗകര്യമുമുണ്ട്. പുതിയ സംവിധാനം ഉപഭോക്താക്കൾക്ക് ലളിതവും സമയക്ഷമവുമാക്കാനാണ് വകുപ്പിന്റെ ലക്ഷ്യം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top