മഴക്കാലത്തിന്റെ ഭീഷണി ശക്തമാകുന്നതിനിടെ, വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കെ.എസ്.ഇ.ബി. മുന്നറിയിപ്പ് നൽകി. പെയ്തൊഴിയുന്ന മഴക്കെട്ടിലും കാറ്റിലും മരക്കൊമ്പുകൾ വീണു വൈദ്യുതിക്കമ്പികൾ തകർന്നുകിടക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ, രാത്രി കാലങ്ങളിലും പുലർച്ചെയുമുള്ള യാത്രകൾ കൂടുതൽ ശ്രദ്ധയോടെ നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
മരങ്ങൾ കടപുഴകി വീണ് കമ്പികൾ പൊട്ടിയാൽ, പൊട്ടിവീണ വൈദ്യുതലൈനുകൾ മാത്രമല്ല, സമീപപ്രദേശങ്ങളിലും വൈദ്യുത പ്രവാഹ സാധ്യത ഉണ്ടാവുമെന്ന് കെ.എസ്.ഇ.ബി. വ്യക്തമാക്കി. അത്തരത്തിലുള്ള പ്രദേശങ്ങൾ സൂക്ഷിച്ചു സമീപിക്കാനും അതിനോട് അടുത്തു പോകരുതെന്നും ആരെയും അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുത പോസ്റ്റുകളും സർവീസ് വയറുകളും സ്റ്റേ വയറുകളും സ്‌പർശിക്കാതിരിക്കാനും നിർദേശമുണ്ട്.
വൈദ്യുതി അപകടം ശ്രദ്ധയിൽപ്പെട്ടാൽ സമീപത്തെ സെക്ഷൻ ഓഫീസിലോ 9496010101 എന്ന എമർജൻസി നമ്പറിലോ ഉടൻ വിവരം അറിയിക്കണം. ഇതിനു പുറമെ വൈദ്യുതി തകരാറുകൾ അറിയിക്കാനായി 1912 എന്ന ടോൾഫ്രീ നമ്പരിലും 9496001912 എന്ന മൊബൈൽ നമ്പറിൽ വാട്ട്‌സാപ്പ് വഴി പരാതികൾ നൽകാനാവും.
കെ.എസ്.ഇ.ബി.യുടെ റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം മാത്രം 296 വൈദ്യുത അപകടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും 73 പേരുടെ ജീവൻ നഷ്ടമായിട്ടുണ്ടെന്നും അറിയിച്ചു. മഴക്കാല കാലഘട്ടത്തിൽ സുരക്ഷയ്ക്ക് പ്രാമുഖ്യം നൽകണമെന്നും ജനങ്ങളെ നിർബന്ധിതമാക്കുന്നു.