ഭിന്നശേഷി നിയമനം
പേര് രജിസ്റ്റര്‍ ചെയ്യണം
എയിഡഡ് സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥിരനിയമനത്തിനായി ഗാന്ധിയന്‍ സ്റ്റഡീസ്, ജോഗ്രഫി, ബോട്ടണി, സുവോളജി വിഷയങ്ങളില്‍ യോഗ്യരായ 50 വയസ്സിന് താഴെയുള്ള കാഴ്ച പരിമിതര്‍, കേള്‍വി പരിമിതര്‍, ലോക്കോമോട്ടര്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട റീജിയണല്‍ പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസിലോ, പ്രാദേശിക എംപ്ലോയ്‌മെന്റ് ഓഫീസിലോ ഡിസംബര്‍ 12 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിക്ക് കീഴിലുള്ള കോസ്റ്റ്യൂ ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫാഷന്‍ ഡിസൈനിങ്ങ്, ഗാര്‍മെന്റ് ടെക്‌നോളജി, ഡിസൈനിങ്ങ് മേഖലയില്‍ ബിരുദാനന്തര ബിരുദം, യു.ജി.സി നെറ്റ്, അധ്യാപന പരിചയം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം ഡിസംബര്‍ 17 വൈകീട്ട് 5 നകം അപേക്ഷകള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒ#ാഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി, പി.ഒ.കിഴുന്ന, തോട്ടട, കണ്ണൂര്‍ എന്ന വിലാസത്തില്‍ ലഭ്യമാകണം. ഫോണ്‍ 0497 2835390.
എഫ്.ടി.എം.നിയമനം
കോട്ടത്തറ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള ഫുള്‍ ടൈം മിനിയല്‍ തസ്തികയിലേക്ക് താല്‍ക്കാലികമായി നിയമനം നടത്തുന്നു. ഡിസംബര്‍ 7 ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ 04936 284390.