കേരളത്തിലെ ദേശീയപാത വികസന പദ്ധതികൾ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ മഹത്തായ സംരംഭം സംസ്ഥാന സര്‍ക്കാരിന്റെ ഉറച്ച തീരുമാനങ്ങളുടെയും പ്രത്യേക ഇടപെടലിന്റെയും ഫലമായാണ് മുന്നോട്ട് പോവുന്നത്. യുഡിഎഫ് ഭരണകാലത്ത് മുടങ്ങിക്കിടന്ന പദ്ധതികൾ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കുന്നതിലൂടെ സംസ്ഥാനത്ത് വികസനത്തിന് പുതിയ അധ്യായം തുറക്കുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
5580 കോടി രൂപ ചെലവഴിച്ചാണ് ഇതുവരെ ഭൂമിയേറ്റെടുത്തത്. ഇത്രയും വലിയ തുക ചെലവഴിച്ച് ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന ആദ്യ സംസ്ഥാനം കേരളമാണ്. പാതയുടെ വികസന പ്രവൃത്തികൾ 2025 ഡിസംബറിൽ പൂർത്തിയാകുമെന്ന പ്രതീക്ഷ സംസ്ഥാനത്തിന് ശക്തമാണ്.
പാത വികസനത്തോട് ചേർന്ന് വ്യാവസായിക വളർച്ചയും ടൂറിസം രംഗത്ത് വൻ കുതിച്ചുചാട്ടവും സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നു. സമഗ്രവും ദീർഘവീക്ഷണപരവുമായ പദ്ധതികൾ മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കേന്ദ്ര ഗതാഗത മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചകളിൽ സമർപ്പിച്ചതോടെ ഈ സംരംഭം രാജ്യത്തിന്റെ മാതൃകയാകുന്നു.