സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കൂടി ഉയരമുണ്ടായതോടെ ചാഞ്ചാട്ടം തുടർന്നു. 120 രൂപയുടെ വര്‍ധനവ് അനുഭവപ്പെട്ടതോടെ സ്വര്‍ണവില വീണ്ടും ഉയര്‍ന്ന നിരക്കിലേക്കുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,040 രൂപയായി. ഗ്രാമിന് 15 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്, ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 7130 രൂപയായി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഈ മാസം തുടക്കത്തില്‍ സ്വര്‍ണവില 57,200 രൂപയായിരുന്നു, ഇതാണ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പിന്നീട് 56,720 രൂപയിലേക്ക് താഴ്ന്ന്, സ്വര്‍ണവില ചാഞ്ചാട്ടം തുടരുകയായിരുന്നു. നവംബറില്‍ ദൃശ്യമായ വിലപ്പൊക്കവും താഴ്വാരങ്ങളും വിപണിയിലെ അസ്ഥിരതയെ വ്യക്തമാക്കുന്നുണ്ട്.