ഒറ്റ ഖബറിലും ഒരുമിച്ച്‌ വിശ്രമം; പനയമ്പാടത്തിന്റെ മക്കൾക്ക് നാടിന്റെ കണ്ണീർപൊഴിയുന്ന യാത്ര

പാലക്കാട്: പനയമ്പാടത്ത് ദാരുണമായി ജീവൻ നഷ്ടമായ നാല് വിദ്യാര്‍ത്ഥികള്‍ക്കായി തുപ്പനാട് കരിമ്പനക്കല്‍ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനം സംഘടിപ്പിച്ച ശേഷം ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ സംസ്‌കാരം നടന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/He6GJaaXJApLFGlSb9knVc

നാട് മുഴുവൻ പങ്കെടുത്ത ഈ ദുഖചര്യയിൽ കുട്ടികളുടെ കൂട്ടുകാരും അധ്യാപകരും ജനപ്രതിനിധികളും അന്തിമോപചാരമർപ്പിച്ചു. പുലർച്ചെയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇർഫാന ഷെറിൻ, റിദ ഫാത്തിമ, നിദ ഫാത്തിമ, ആയിഷ എന്നീ കുട്ടികളുടെ മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ചു. കുടുംബാംഗങ്ങളും അയല്‍വാസികളും കുട്ടികളെ അവസാനമായി കണ്ടു. എട്ടരയോടെ പൊതുദര്‍ശനത്തിനായി മൃതദേഹങ്ങള്‍ കരിമ്പനക്കല്‍ ഓഡിറ്റോറിയത്തിലേക്ക് മാറ്റി. പൊതുദര്‍ശനത്തിനു ശേഷം മയ്യത്ത് നമസ്കാരം നടക്കുകയും, തുടർന്ന് തുപ്പനാട് ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ ഒരു വലിയ ഖബറിലായി നാലു മൃതദേഹങ്ങളും ഒരുമിച്ചു അടക്കം ചെയ്യുകയുമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top