ക്രിസ്മസിന് മുന്നോടിയായി വിവിധ സർക്കാർ പദ്ധതികളുടെയും ക്ഷേമ പെൻഷൻ വിതരണത്തിനും ആവശ്യമായ തുക കണ്ടെത്താൻ കേരള സർക്കാർ കൂടുതൽ വായ്പയെടുക്കുന്നു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
അടുത്തയാഴ്ച 1,225 കോടി രൂപ പൊതുവിപണിയിൽ നിന്ന് റിസർവ് ബാങ്ക് വഴി സർക്കാർ സമാഹരിക്കും. കൂടാതെ, മൂന്നു മാസത്തെ ക്ഷേമ പെൻഷൻ നേരത്തെ തന്നെ നൽകാനുള്ള ആലോചനയോടൊപ്പം സഹകരണ ബാങ്കുകളുടെ കണ്‍സോർഷ്യത്തിൽ നിന്ന് 3,000 കോടി രൂപ കൂടി കടമെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. മുമ്പ് ചർച്ചയായതാണ് സംസ്ഥാനത്തിന്റെ കടബാധ്യതാ പരിധി ക്രമാതീതമായി ഉയരുന്നത്. ക്രിസ്മസിന് മുൻപായി വായ്പയുടെ ഒരു ഭാഗം വകുപ്പുകളുടെ ബില്ലുകൾ തീർപ്പാക്കുന്നതിനും മറ്റും ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്.