ആധാർ കാർഡിന്റെ വിശദാംശങ്ങൾ ഓൺലൈനായി സൗജന്യമായി പുതുക്കാനുള്ള അവസരം 2025 ജൂൺ 14 വരെ നീട്ടിയതായി യുഐഡിഎഐ അറിയിച്ചു. ഡിസംബർ 14-ന് അവസാനിക്കാനിരുന്ന സമയപരിധിയാണ് കേന്ദ്ര സർക്കാർ വീണ്ടും ആറുമാസത്തേക്ക് കൂടുതൽ സമയമായി അനുവദിച്ചത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഈ നീക്കം ലക്ഷക്കണക്കിന് ആധാർ ഉടമകൾക്ക് പ്രയോജനകരമാകും. മൈആധാർ പോർട്ടൽ വഴിയാണ് ഈ സൗജന്യ സേവനം ലഭ്യമാക്കുന്നത്. പത്ത് വർഷം മുൻപ് ആധാർ എടുത്തവർക്ക് അവരുടെ പേര്, വിലാസം, ജനനതീയതി തുടങ്ങിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശിക്കുന്നുണ്ടെങ്കിലും ഇത് നിർബന്ധമല്ല. അതേസമയം, ഫോട്ടോ, ബയോമെട്രിക്, ഐറിസ് വിവരങ്ങൾ പുതുക്കാൻ അടുത്തുള്ള ആധാർ കേന്ദ്രങ്ങൾ സന്ദർശിക്കണം. 2016ലെ ആധാർ എന്റോൾമെന്റ്, അപ്ഡേറ്റ് റെഗുലേഷൻസിന് അനുസരിച്ച്, വ്യക്തികൾ 10 വർഷത്തിലൊരിക്കൽ അവരുടെ തിരിച്ചറിയൽ, വിലാസം തുടങ്ങിയ തെളിവുകൾ പുതുക്കണമെന്ന് നിർദ്ദേശിക്കപ്പെടുന്നു. കുട്ടികൾക്ക് അഞ്ചും പതിനഞ്ചും വയസിനിടയിൽ ഇവരുടെ ആധാർ വിശദാംശങ്ങൾ പുതുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈ അപ്ഡേറ്റുകൾ നിർബന്ധമായും ചെയ്യണമെന്ന് ആവശ്യമില്ലെന്ന് യുഐഡിഎഐ വ്യക്തമാക്കി.