മുണ്ടിനീര് ബാധയിൽ ഉലച്ചുകൊണ്ട് കേരളം; 70,000 കടന്ന് രോഗബാധിതർ.കേരളത്തിലെ കുട്ടികൾക്കിടയിൽ മുണ്ടിനീര് രോഗം പടർന്നുപിടിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. രോഗബാധിതരുടെ എണ്ണം 70,000 കടന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടലിന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് എംഎംആര്‍ വാക്സീൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
കേന്ദ്ര ആരോഗ്യ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയില്‍, രോഗവ്യാപനം തടയാൻ വാക്സീന്‍ അനുമതി ഉടൻ ലഭ്യമാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. മുണ്ടിനീര് ബാധ ഭാവിയിൽ കുട്ടികളുടെ ആരോഗ്യത്തിന് ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇടയുള്ളതായും ഇത് ഗൗരവതരമായി കാണണമെന്നുമാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിലപാട്. കേന്ദ്രം വിഷയം ഉന്നതതല യോഗത്തിൽ അവതരിപ്പിക്കുമെന്നു ഉറപ്പുനൽകിയിട്ടുണ്ട്.