മാനന്തവാടി: പയ്യമ്പള്ളി കൂടൽക്കടവിൽ ഉണ്ടായ ആദിവാസി മധ്യവയസ്‌കനെ റോഡിൽ വലിച്ചിഴച്ച കേസിൽ ഉപയോഗിച്ച വാഹനം പോലീസ് കണ്ടെത്തി. മാനന്തവാടി കണിയാമ്പറ്റ ഭാഗത്ത് നിന്നാണ് കെ എൽ 52 എച്ച് 8733 നമ്പർ മാരുതി സെലേറിയോ കാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
പ്രതികൾ പച്ചിലക്കാട് സ്വദേശികളാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടുന്നതിനായി പോലീസിന്റെ അന്വേഷണം തുടരുകയാണ്.