ന്യൂഡല്‍ഹി: ജനാധിപത്യവും തെരഞ്ഞെടുപ്പും ഏക സ്രോതസിലേക്കു കൂടിച്ചേരുന്ന നിയമനിര്‍മാണത്തിന് കേന്ദ്രം അടിയന്തര നീക്കവുമായി മുന്നോട്ട്. ‘ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് ബില്‍’ ലോക്‌സഭയില്‍ ഇന്ന് അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. 129-ാം ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിനായി നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്വാള്‍ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍, സര്‍ക്കാര്‍ അംഗങ്ങള്‍ക്ക് നിര്‍ബന്ധമായി സഭയിലെ സാന്നിധ്യം ഉറപ്പാക്കാന്‍ ബിജെപി വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ബില്‍ അവതരിപ്പിക്കുന്നതോടെ കേന്ദ്രഭരണ പ്രദേശങ്ങളുടെ കാലാവധി സംബന്ധിച്ച ഭേദഗതികളും ചർച്ചയ്ക്കാവും. തുടര്‍ന്ന് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അവലോകനത്തിന് വിടാന്‍ കേന്ദ്രം നീക്കം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സമിതി വിവിധ സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളോടും അനുബന്ധ വിഭാഗങ്ങളോടും സമഗ്ര ചർച്ച നടത്തും. 2034 മുതല്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
അതേസമയം, ഈ നീക്കത്തെ പ്രതിപക്ഷം കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നു. ജനാധിപത്യ വിരുദ്ധവും ഏകാധിപത്യത്തിലേക്കുള്ള ചുവടുവെപ്പുമാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സമഗ്ര ചര്‍ച്ചകളോടെ മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളാനാകൂവെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.