ന്യൂഡൽഹി: ചെറുകിട കർഷകർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കുറയ്ക്കാൻ സഹായിക്കുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് കാർഷിക വായ്പയുടെ ഈടില്ലാ പരിധി 1.6 ലക്ഷത്തിൽനിന്ന് 2 ലക്ഷമാക്കി വർധിപ്പിച്ചു. കൃഷിച്ചെലവ് കൂടുകയും പണപ്പെരുപ്പം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ഈ തീരുമാനം. 2025 ജനുവരി 1 മുതലാണ് പുതിയ പരിധി പ്രാബല്യത്തിൽ വരിക.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
2019ൽ ഒരു ലക്ഷത്തിൽനിന്ന് 1.6 ലക്ഷമാക്കി ഉയർത്തിയ പരിധിയാണ് ഇപ്പോൾ രണ്ടുലക്ഷമാക്കിയിരിക്കുന്നത്. ബാങ്കുകൾക്ക് പുതിയ മാർഗനിർദേശങ്ങൾ ഉടൻ നടപ്പാക്കാൻ, വായ്പാ വ്യവസ്ഥകളെക്കുറിച്ച് വ്യാപകമായ പ്രചാരണം നടത്താൻ നിർദേശം നൽകിയതായി അധികൃതർ വ്യക്തമാക്കി. 86 ശതമാനം ചെറുകിട കർഷകർക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നുമാണ് കൃഷി മന്ത്രാലയത്തിന്റെ വിലയിരുത്തൽ.