സ്കൂള്‍ ബസുകളുടെ ഫിറ്റ്നസ് നിര്‍ബന്ധം ഒഴിവാക്കി; വിവാദത്തില്‍ മോട്ടോര്‍ വാഹനവകുപ്പ്

മോട്ടോർ വാഹനവകുപ്പിന്റെ പുതിയ ഉത്തരവനുസരിച്ച്, നിലവിൽ ഫിറ്റ്നസ് ഇല്ലാതെ നിൽക്കുന്ന സ്കൂള്‍ ബസുകൾക്കും 2025 ഏപ്രില്‍ വരെ ഫിറ്റ്നസ് കാലാവധി നീട്ടി നൽകുന്നതായി അറിയിപ്പ്. അടുത്ത വർഷം ഏപ്രില്‍-മെയ് മാസങ്ങളിൽ മാത്രം ഫിറ്റ്നസ് പരിശോധന നടത്തേണ്ടതാണെന്നാണ് നിർദ്ദേശം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

സംസ്ഥാനത്ത് പല സ്കൂള്‍ ബസുകളും 15 വര്‍ഷത്തിലധികം പഴക്കമുള്ളതും പലപ്പോഴും അപകടഭീഷണി നിറഞ്ഞതുമായ സാഹചര്യത്തിലാണ് ഈ തീരുമാനം വിവാദമായത്. സ്കൂള്‍ ബസുകള്‍ക്കായുള്ള ഫിറ്റ്നസ് പരിശോധനയിൽ നേരത്തെ ടയറുകൾ, വൈപ്പർ, എമർജൻസി വാതിലുകൾ തുടങ്ങിയവയിൽ തകരാറുകൾ കണ്ടെത്തിയിരുന്നു.

കൂടാതെ, സ്കൂള്‍ കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കേണ്ട സാഹചര്യത്തിൽ ഫിറ്റ്നസ് പരിശോധന ഒഴിവാക്കാനുള്ള തീരുമാനത്തെക്കുറിച്ച് പൊതു സമൂഹത്തിലും രക്ഷിതാക്കളിലും വലിയ ആശങ്കയുണ്ട്. ഗതാഗതവകുപ്പ് നേരത്തെ നിയമലംഘനങ്ങൾ തടയാനുള്ള കർശന നടപടികൾ സ്വീകരിച്ചിരുന്നപ്പോൾ തന്നെ ഇത്തരം ഉത്തരവിന്റെ പ്രസക്തിയില്ലെന്ന വിമർശനവും ഉയരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top