സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനായി പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയുടെ സംയുക്ത നടപടികള്‍ ആരംഭിച്ചു. അപകട സാധ്യതയുള്ള മേഖലകളായ ബ്ലാക്ക് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
അമിതവേഗം, മദ്യപിച്ച് വാഹനം ഓടിക്കല്‍, അമിതഭാരം കയറ്റല്‍, അശ്രദ്ധമായി ഡ്രൈവിംഗ് തുടങ്ങി വിവിധ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷിതമായ യാത്രക്കായി ഡ്രൈവര്‍മാര്‍ ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഓര്‍മ്മിപ്പിച്ചു.
വേഗപരിധി പാലിക്കല്‍, സ്റ്റോപ്പ് അടയാളങ്ങളിലും റെഡ് സിഗ്നലിലും വാഹന നിര്‍ത്തല്‍, ലെയ്ന്‍ മാറുമ്പോള്‍ ടേണ്‍ സിഗ്നലുകള്‍ ഉപയോഗിക്കല്‍ തുടങ്ങിയവ സുരക്ഷിതമായ ഡ്രൈവിംഗിന്റെ അടിസ്ഥാനമായ നിയമങ്ങളാണ്.
ലേണിംഗ് ലൈസന്‍സ് എടുക്കുന്ന ഘട്ടത്തില്‍ പഠിക്കുന്ന ട്രാഫിക് സിഗ്നലുകളും അടയാളങ്ങളും മനസിലാക്കി പ്രായോഗികമായി പാലിക്കുക യാത്ര സുരക്ഷിതമാക്കുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.