സ്ത്രീ സംരക്ഷണത്തിനായി നടപ്പിലാക്കിയ നിയമങ്ങൾ ചില സന്ദർഭങ്ങളിൽ ചിലർ പാക്കേജായി ദുരുപയോഗം ചെയ്യുന്നുവെന്ന് സുപ്രീംകോടതി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഭർത്താവുമായി പിണങ്ങുന്ന ചില സ്ത്രീകൾ ഗാർഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം, ബലാൽസംഗം, ക്രൂരത, പ്രകൃതിവിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ദുരുപയോഗം ചെയ്യുന്നതായി ജസ്റ്റീസുമാരായ ബി.വി. നാഗരത്നയും എൻ.കെ. സിങും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
“ക്രിമിനൽ നിയമങ്ങളിലെ വ്യവസ്ഥകൾ സ്ത്രീകളുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനുമാണ്, പക്ഷേ ചിലർ അവയെ ഒട്ടും ഉദ്ദേശിക്കാത്ത ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു” എന്ന് കോടതിയുടെ നിരീക്ഷണം. ചില സംഭവങ്ങളിൽ ഭർത്താവിനെയും കുടുംബത്തെയും പണം തട്ടാനാണ് ചിലർ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത്. സംരക്ഷണത്തിന് തയ്യാറാക്കിയ നിയമങ്ങൾ ഭീഷണിപ്പെടുത്താനും പണം തട്ടിയെടുക്കാനോ വേണ്ടിയുള്ള ഉപകരണങ്ങളല്ലെന്ന് സ്ത്രീകൾ മനസിലാക്കണമെന്നും കോടതി അറിയിച്ചു.
വിവാഹമോചിതയായ ഭാര്യ മുൻ ഭർത്താവിന്റെ നിലവിലെ സമ്പത്തിൽ അവകാശം ആവശ്യപ്പെടാനാവില്ലെന്നും ഭർത്താവിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയുമായി പഴയ ബന്ധം ബന്ധപ്പെട്ടിട്ടില്ലെന്നും മറ്റൊരു കേസിൽ സുപ്രീംകോടതി വ്യക്തമാക്കി.