കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും വിരമിച്ചവരുടെയും ശമ്പള പരിഷ്കരണം മറ്റുപ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ പുരോഗമനപരമായാണ് കണക്കാക്കുന്നത്. പതിവുപോലെ, 5 വർഷത്തിലൊരിക്കൽ ശമ്പളവും പെൻഷനും പരിഷ്കരിക്കാനുള്ള പ്രക്രിയ രണ്ടാം പിണറായി സർക്കാരും തുടരാൻ സാധ്യതയുള്ളതായി സൂചനയുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
മുന്‍ ശമ്പള പരിഷ്കരണം 2019 ഒക്ടോബർ 31നാണ് ആരംഭിച്ചത്. അതിന്റെ റിപ്പോർട്ട് 2021 ജനുവരി 30ന് സമർപ്പിച്ച ശേഷമാണ് ശമ്പള വർധന 2021 മാർച്ചിൽ നടപ്പിലാക്കിയത്. 2019 ജൂലൈ മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ആ വർധനവിനുവേണ്ടി നടപടികൾ സ്വീകരിച്ചത്.
ഇപ്പോഴുള്ള 12-ാം ശമ്പള പരിഷ്കരണം 2023 ജൂലൈ മുതൽ പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. വരാനിരിക്കുന്ന ബജറ്റിൽ ശമ്പള പരിഷ്കരണ കമ്മിഷനെ പ്രഖ്യാപിക്കുന്നതിലൂടെ, സർക്കാർ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ പുതിയ ശമ്പള പ്രഖ്യാപനം നടപ്പിലാക്കാൻ സാധ്യതയാണ് ലഭ്യമാക്കുന്നത്.