വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് യോഗ്യത ചോദ്യംചെയ്ത് ബിജെപി സ്ഥാനാർത്ഥി നവ്യാ ഹരിദാസ് ഹൈക്കോടതിയെ സമീപിച്ചു. തെറ്റായ ആസ്തി വിവരങ്ങൾ നൽകിയെന്നും കുടുംബാംഗങ്ങളുടെ സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണങ്ങൾ.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
തിരഞ്ഞെടുപ്പിന് മുമ്പ് നൽകിയ പ്രസ്താവനകളിൽ കൃത്യതയില്ലാത്തതും വിശദാംശങ്ങൾ മറച്ചുവെച്ചതുമാണെന്ന വാദവുമായി കൊടതിയെ സമീപിച്ച നവ്യാ ഹരിദാസ്, പ്രിയങ്കാ ഗാന്ധിയുടെ എംപി സ്ഥാനം അയോഗ്യമാക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.