മാനന്തവാടി: മാനന്തവാടിയിൽ ഇന്ന് രാവിലെയോടെ കാർ നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടു. കൊയിലേരി പെട്രോൾ പമ്പിനടുത്താണ് കാർ തലകീഴായി മറിഞ്ഞത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
കർണാടക രജിസ്ട്രേഷനുള്ള സ്വിഫ്റ്റ് മോഡലാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങി പോയതാകാമെന്ന് സംശയിക്കുന്നു. എന്നാൽ കാർ യാത്രികരെല്ലാം ഗുരുതരമായ പരിക്കുകൾ ഒഴിവാക്കി രക്ഷപെട്ടത് അത്ഭുതകരമായി. കൂടുതൽ അന്വേഷണങ്ങൾ ഉടൻ ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.