ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും

ഈ മാസം സംബന്ധിച്ച ക്ഷേമ പെൻഷൻ വിതരണം ഇന്ന് ഔദ്യോഗികമായി ആരംഭിക്കുന്നു. ഗുണഭോക്താക്കൾ പെൻഷൻ തുക കൈപ്പറ്റുന്നതിനായി നിർദേശങ്ങൾ പാലിക്കണമെന്ന് തദ്ദേശസ്ഥാപനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്, പ്രത്യേകിച്ച് വിധവാ പെൻഷൻ കൈപ്പറ്റുന്നവർ പുനർവിവാഹിതരായിട്ടില്ലെന്ന സാക്ഷ്യപത്രം സമർപ്പിക്കണമെന്ന് ചില കൗൺസിലുകൾ നിർദ്ദേശിച്ചിട്ടുണ്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

26.62 ലക്ഷം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് വിതരണം ചെയ്യും. മറ്റ് ഗുണഭോക്താക്കൾക്ക് സഹകരണ ബാങ്കുകൾ മുഖേന വീട്ടിലെത്തിച്ചും പെൻഷൻ നൽകും. ഓണത്തിനോട് അനുബന്ധിച്ച് മുൻഗഡു പണമായി മൂന്ന് മാസത്തെ പെൻഷൻ വിതരണം ചെയ്തിരുന്നു.

സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയിലേക്ക് 98 ശതമാനം തുകയും സംസ്ഥാന സർക്കാർ കണ്ടെത്തിയതാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. 33,000 കോടിയോളം രൂപ ഇതിനകം പദ്ധതി നടപ്പാക്കുന്നതിനായി വകയിരുത്തിയതായും കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ച വിഹിതം അവ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top