ശബരിമല മണ്ഡല പൂജയ്ക്കായി തിരക്കേറിയ രണ്ട് ദിവസങ്ങൾക്കായി തീർഥാടകരുടെ പ്രവേശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പത്തനംതിട്ട ജില്ലാ ഭരണകൂടം അറിയിച്ചു. ഡിസംബർ 25, 26 തീയതികളിൽ വെർച്ച്വൽ ക്യൂ വഴിയുള്ള ബുക്കിംഗ് 50,000 മുതൽ 60,000 വരെയും സ്‌പോട്ട് ബുക്കിംഗ് 5000 പേർക്കും മാത്രമായി പരിധി നിശ്ചയിച്ചിട്ടുണ്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
25ന് ഉച്ചയ്ക്ക് ശേഷം തങ്ക അങ്കി ഘോഷയാത്ര പമ്പയിൽ നിന്നുള്ള പരമ്പരാഗത തീർഥാടന പാതയിൽ നിയന്ത്രണങ്ങൾ ഉണ്ടാകും. തങ്ക അങ്കി ഘോഷയാത്ര വൈകിട്ട് 6.15 ന് സന്നിധാനത്ത് എത്തുന്ന സാഹചര്യത്തിൽ, തീർഥാടകരെ പമ്പയിൽ നിന്ന് 5 മണിക്കു ശേഷം നിയന്ത്രണങ്ങൾ ഒഴിവാക്കി സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുമെന്ന് കലക്ടർ അറിയിച്ചു.
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച തങ്ക അങ്കി ഘോഷയാത്ര യാത്രികർക്കും ഭക്തർക്കും തീർത്ഥാടനം വ്യത്യസ്ത അനുഭവമാക്കുന്നു. ആനക്കൊട്ടിലിൽ തങ്ക അങ്കി ദർശനത്തിന് ശേഷം, പ്രത്യേക രഥത്തിൽ പൊലീസ് സുരക്ഷയോടെയാണ് യാത്ര തുടരുന്നത്. 26-ന് ശബരിമല മണ്ഡല പൂജ നടക്കും.