സ്വകാര്യ വാഹനങ്ങൾ ആർസിയും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഉപയോഗിക്കാമോ? ഗതാഗത വകുപ്പിന്റെ വിശദീകരണം

നിരവധി പരാതികൾ ഉയർന്നതിനെ തുടർന്നാണ് ഗതാഗത വകുപ്പിന്റെ കടുത്ത ഇടപെടൽ. സ്വകാര്യ വാഹനങ്ങൾ നിയമ വിരുദ്ധമായി വാടകയ്ക്ക് നൽകുന്നത് വാഹന രജിസ്‌ട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കടുത്ത നിയമ നടപടികൾക്ക് വഴിവെക്കും. സ്വകാര്യ വാഹനങ്ങൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രതിഫലം കൂടാതെ ഉപയോഗിക്കാൻ അനുവദിക്കാമെങ്കിലും വാടകയ്ക്ക് നൽകുന്നത് മോട്ടർ വാഹന നിയമപ്രകാരം കടുത്ത ശിക്ഷാർഹമാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

കളർക്കോട് മെഡിക്കൽ വിദ്യാർത്ഥികളുടെ അപകടത്തിൽ ഉൾപ്പെട്ടതിനെ തുടർന്ന് അനധികൃത വാഹന വാടക സംബന്ധമായ നടപടികൾ വേഗത്തിലാക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചതായി ഗതാഗത കമ്മിഷണർ സി.എച്ച്. നാഗരാജു വ്യക്തമാക്കി. സ്വകാര്യ വാഹനങ്ങളുടെ വാടക ഉപയോഗം കുറച്ച് പരിധിയിൽ കൊണ്ടുവരാൻ നിയമപരമായ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

റെന്റ് എ കാബ്, റെന്റ് എ മോട്ടോർ സൈക്കിൾ ലൈസൻസുകൾ വഴി നിയമപരമായ വാടക ഉപയോഗം
വാഹനങ്ങൾ വാടകയ്ക്കു നൽകാൻ നിയമപരമായ വഴികളും സജ്ജമാണെന്ന് ഗതാഗത വകുപ്പ് ചൂണ്ടിക്കാട്ടുന്നു. റെന്റ് എ കാബ് ലൈസൻസുകൾ അല്ലെങ്കിൽ റെന്റ് എ മോട്ടോർ സൈക്കിൾ പദ്ധതികൾ വഴി വാഹനങ്ങൾ വാടകയ്‌ക്ക് നൽകാൻ അനുവാദം ലഭ്യമാണ്. അനുമതിയില്ലാതെ അനധികൃതമായി ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് നിയമ നടപടികൾക്ക് വിധേയമാകും.

ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തിയുള്ള നിയന്ത്രണങ്ങൾ അടുത്തിടെ ഗതാഗത മന്ത്രിയും ഊർജിതമാക്കി. നിയമ ലംഘനം കണ്ടെത്തുന്ന സാഹചര്യങ്ങളിൽ ഗതാഗത വകുപ്പ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top