മുണ്ടക്കൈ പുനരധിവാസ പദ്ധതി: നാളെ മുഖ്യമന്ത്രി പ്രഖ്യാപനം നടത്തും

വയനാട് മുണ്ടക്കൈയില്‍ പുനരധിവാസ പദ്ധതിയുടെ പ്രഖ്യാപനത്തിനായി നാളെ നിര്‍ണായക ദിവസം. മുഖ്യമന്ത്രിപിണറായി വിജയന്‍ വ്യാഴാഴ്ച രാവിലെ 11ന് കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തിലൂടെയാണ് പദ്ധതി പ്രഖ്യാപിക്കുക. ഇതിന് മുന്നോടിയായി നാളത്തെ മന്ത്രിസഭായോഗത്തില്‍ പുനരധിവാസ പദ്ധതിക്ക് അംഗീകാരം നല്‍കുമെന്നാണ് സൂചന.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

പദ്ധതിയുടെ കരട് കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ചർച്ച ചെയ്തിരുന്നു. രണ്ട് ടൗണ്‍ഷിപ്പ് ഒറ്റഘട്ടത്തില്‍ നിര്‍മിക്കുകയാണെന്നതാണ് തീരുമാനം. പദ്ധതി 784 ഏക്കറില്‍ 750 കോടി രൂപ ചെലവഴിച്ച് രണ്ട് സ്ഥലങ്ങളിലായാണ് നടപ്പിലാക്കുക.

ടൗണ്‍ഷിപ്പില്‍ 1000 സ്‌ക്വയര്‍ ഫീറ്റിന്റെ ഒറ്റനില വീടുകള്‍ ഉള്‍പ്പെടും. വീടുകളുടെ നിര്‍മാണ ചുമതല ഒരു ഏജന്‍സിയ്ക്ക് ഏല്‍പ്പിക്കാനും പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതിയെ നിയോഗിക്കാനുമാണ് തീരുമാനം.

വീടുകള്‍ വാഗ്ദാനം ചെയ്ത 38 സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തും. കിഫ്ബി തയ്യാറാക്കിയ 1000 സ്‌ക്വയര്‍ ഫീറ്റ് വീടിന്റെ പ്ലാനാണ് തത്വത്തില്‍ അംഗീകരിച്ചിരിക്കുന്നത്. പുനരധിവാസ നടപടികള്‍ വേഗത്തിലാക്കാന്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ശക്തമാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top