കേരളത്തില്‍ വീണ്ടും വിദേശ മോഷണ സംഘങ്ങളുടെ സാന്നിധ്യം. തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷണ സംഘമായ ഇറാനി സംഘം, കുറുവാ സംഘത്തിന്റെ ഭീഷണിക്ക് പിന്നാലെ, മോഷണങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ എത്തിയതായി സംശയം. ശ്രദ്ധപിടിച്ചുപറ്റി പകല്‍ സമയത്തുപോലും മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. രണ്ടു മുതല്‍ നാല് വരെ അംഗങ്ങളുള്ള സംഘങ്ങള്‍ ഒതുക്കത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ട്, മോഷണം കഴിഞ്ഞ ഉടന്‍ തമിഴ്നാട്ടിലേയ്ക്ക് മടങ്ങുന്നത് പതിവാണ്. മുന്‍പ് കോട്ടയം, രാജാക്കാട് എന്നിവിടങ്ങളിലെ ജൂവലറികളില്‍ നടന്ന മോഷണങ്ങളുടെ പിന്നില്‍ ഇറാനി സംഘമാണെന്ന സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വെളിപ്പെടുത്തുന്നു. ഇക്കഴിഞ്ഞ ദിവസം ഇടുക്കി നെടുങ്കണ്ടത്ത് മോഷണത്തിനിടെ സംഘം പിടിയിലായതോടെ, അവരുടെ രീതി കൂടി വെളിച്ചത്തുവന്നിരിക്കുകയാണ്. മധുര സ്വദേശികളായ ഹൈദര്‍ (34)യും സഹോദരന്‍ മുബാറക്ക് (19)യും ജൂവലറിയില്‍ ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേന എത്തി മോഷണം നടത്തുകയായിരുന്നു. കടയുടമയുടെ ശ്രദ്ധയില്‍പെട്ട് ഹൈദര്‍ പിടിക്കപ്പെടുകയും മുബാറക്ക് കടയിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. ശാന്തന്‍പാറ പോലീസ് ബസില്‍ തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോള്‍ ഇരുവരെയും പിടികൂടി. കേരളത്തിലും തമിഴ്നാട്ടിലുമുള്ള നിരവധി മോഷണക്കേസുകളില്‍ ഇവര്‍ പ്രതികളാണ്.