മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നിര്യാണം രാജ്യത്തെ ദുഃഖത്തിലാഴ്ത്തി. 2004 മുതൽ 2014 വരെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച മൻമോഹൻ സിംഗ്, വ്യാഴാഴ്ച വൈകുന്നേരം ന്യൂഡൽഹിയിലെ ആശുപത്രിയിൽ അന്തരിച്ചു. അദ്ദേഹത്തിന്റെ നിര്യാണം അനുശോചിച്ച് ഇന്ത്യ ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഔദ്യോഗിക ദുഃഖാചരണം
മന്മോഹൻ സിംഗിന്റെ സ്മരണാർത്ഥം ദേശീയ പതാകകൾ പകുതി താഴ്ത്തി കെട്ടും. സര്‍ക്കാര്‍ പ്രസ്താവന അനുസരിച്ച് ദുഃഖാചരണ കാലയളവില്‍ എല്ലാ ഔദ്യോഗിക ആഘോഷങ്ങളും ഒഴിവാക്കും. സംസ്കാരം നാളെ നടത്തപ്പെടുമെന്ന് അധികൃതർ അറിയിച്ചു. പൊതുസേവനത്തിന്റെയും സാമ്പത്തിക പരിഷ്കാരങ്ങളുടെയും നിറവിലെ നേതാവിന്റെ ഓർമ്മയില്‍ രാജ്യം തലകുനിക്കുമ്പോൾ അദ്ദേഹത്തിന്റെ സംഭാവനകളെ വിശേഷിപ്പിച്ച് നിരവധി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.