മന്‍മോഹന്‍ സിങ്ങിന്‍റെ സംസ്‌കാരം നാളെ; കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് പ്രത്യേക അവധി

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ നിര്യാണത്തോട് അനുബന്ധിച്ച്‌ സംസ്‌കാരച്ചടങ്ങുകള്‍ നാളെ രാവിലെ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും ചടങ്ങുകള്‍. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിനുശേഷം സംസ്‌കാരത്തിനായി മൃതദേഹം സംസ്‌കാര സ്ഥലത്തേക്ക് കൊണ്ടുപോകും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

മന്‍മോഹന്‍ സിങ്ങിന്‍റെ നിര്യാണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും പകുതി ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തി. മികച്ച സാമ്പത്തിക വിദഗ്ധനെയും രാഷ്ട്രതന്ത്രജ്ഞനെയുമാണ് രാജ്യം നഷ്ടമായതെന്ന് യോഗം വിലയിരുത്തി.

സംസ്‌കാര ചടങ്ങുകള്‍ രാവിലെ പത്തുമണിക്ക് നടക്കും. നേരത്തേ എട്ടരയ്ക്ക് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നീട് മൃതദേഹം ഒന്‍പതരയോടെ സംസ്‌കാര സ്ഥലത്തേക്ക് വിലാപയാത്രയായി കൊണ്ടുപോകും. സംസ്‌കാര സ്ഥലം പിന്നീട് കുടുംബവും പാര്‍ട്ടിയും ചേര്‍ന്ന് നിശ്ചയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top