പുതുവത്സരാഘോഷം കണ്‍ട്രോള്‍ റൂം തുറന്നു

2024 ഡിസംബർ 31 ന് നടക്കുന്ന പുതുവത്സരാഘോഷങ്ങളിൽ അനധികൃത ലഹരി ഉപയോഗം തടയുന്നതുമായി ബന്ധപ്പെട്ട് റിസോർട്ട്/ ഹോംസ്റ്റേ ഉടമസ്ഥർ /നടത്തിപ്പുകാർ എന്നിവരുടെ സംഘടനാ ഭാരവാഹികളുടെ യോഗം വയനാട് എക്സൈസ് ഡിവിഷൻ ഓഫീസിൽ ചേർന്നു. റിസോർട്ടുകളിലും ഹോം സ്റ്റേകളിലും നിരോധിത ലഹരി ഉപയോഗവും അനധികൃത മദ്യവിൽപനയും ഒഴിവാക്കാൻ നിർദേശം നൽകി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

പുതുവത്സരാഘോഷത്തില്‍ റിസോര്‍ട്ടുകള്‍ പൊതുയിടങ്ങള്‍ കേന്ദ്രീകരിച്ച് അനധികൃത മദ്യവില്‍പ്പന, മയക്കുമരുന്ന് വിപണനം തുടങ്ങിയവ തടയുന്നതിന് എക്‌സൈസ് വിഭാഗം ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. മൂന്ന് താലൂക്ക് തലങ്ങളിലും പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. ജില്ലാതല കണ്‍ടോള്‍ റൂം 04936288215, 248850, ടോള്‍ ഫ്രീ നമ്പര്‍-18004252848,സുല്‍ത്താന്‍ ബത്തേരി താലൂക്ക് തല കണ്‍ട്രോള്‍ റൂം 04936227227,248190, 246180.വൈത്തിരി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍-04936202219, 208230, മാനന്തവാടി താലൂക്ക് തല കണ്‍ട്രോള്‍ റൂം നമ്പര്‍ 04935240012, 244923.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top