മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡിസംബര്‍ 28, 29 തിയതികളില്‍ നടക്കുന്ന സംസ്ഥാനതല സര്‍ഗോത്സവം ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയതായി സംഘാടക സമിതി അറിയിച്ചതായി പട്ടികജാതി – പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെയും സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരുടെയും നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ദു:ഖാചരണമായതിനാല്‍ ഡിസംബര്‍ 28 29 തിയതികളില്‍ നടത്താനിരുന്ന ഉദ്ഘാടന പരിപാടികള്‍, ഘോഷയാത്ര, സമാപന സമ്മേളനം എന്നിവ റദ്ദാക്കിയതായും പത്രസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു. വിവിധ മത്സരങ്ങള്‍ക്കായി മാസങ്ങളോളം പരിശീലനം നേടി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളെയും വിജയികള്‍ക്ക് ലഭിക്കുന്ന ഗ്രേസ് മാര്‍ക്ക് എന്നിവ പരിഗണിച്ച് സര്‍ഗോത്സവം സംസ്ഥാനമേള മത്സരയിനങ്ങള്‍ മാത്രമാക്കി നടത്തും. 28 മുതല്‍ രാവിലെ 9 ഓടെ മത്സരങ്ങള്‍ ആരംഭിക്കും. മേളയോടനുബന്ധിച്ച് സ്‌കൂളില്‍ സജ്ജമാക്കിയ ക്രമീകരണങ്ങള്‍ മന്ത്രി വിലയിരുത്തി. മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പത്രസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.എസ് ശ്രീരേഖ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ജി. പ്രമേദ് എന്നിവര്‍ പങ്കെടുത്തു.