മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ വളരെ വേഗം പദ്ധതി തയ്യാറാക്കുകയാണ്. ഭൂമി കണ്ടെത്തല്‍ അടക്കമുള്ള പ്രാഥമിക നടപടികള്‍ പുരോഗമിക്കുകയാണ്. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച നടപടികള്‍ക്ക് കോടതിയില്‍ നിന്നും സര്‍ക്കാരിന് അനുകൂല ഉത്തരവുകള്‍ ലഭിച്ചിരിക്കുകയാണ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ജനങ്ങള്‍ക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്നും രാജ്യത്തിന് തന്നെ മാതൃകയായ പുനരധിവാസ ടൗണ്‍ഷിപ്പ് ഇവിടെ ഉയരുമെന്നും വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. പുനരധിവാസത്തിന് സ്ഥലം നിര്‍ണ്ണയിക്കപ്പെട്ടതോടെ അനന്തര നടപടികളുമായി മുന്നോട്ട് പോകും. പുനരധിവാസത്തിന് നിയമപരമായ തടസ്സങ്ങളില്ലെന്നത് വ്യക്തമായതാണ്. സംസ്ഥാന സര്‍ക്കാര്‍ ദുരന്തബാധിതര്‍ക്കൊപ്പം നിലകൊള്ളുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ല. ഊര്‍ജ്ജിതമായ അനന്തരനടപടികള്‍ ദുരന്തബാധിതരുടെ സ്ഥിര പുനരധിവാസം ലക്ഷ്യത്തിലെത്തിക്കുമെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.