വാഹന പിഴ ഇനി എളുപ്പത്തിൽ: മൊബൈൽ നമ്പറോ ഒടിപിയോ ആവശ്യമില്ല

വാഹനപിഴ അടയ്ക്കൽ പ്രക്രിയ ഇനി കൂടുതൽ ലളിതമാക്കുന്നു. ഉപയോക്താക്കളുടെ അനുഭവസൗകര്യം മുൻനിർത്തി, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കി. പരിവാഹൻ പോർട്ടലിൽ വാഹനത്തിന്റെ അടിസ്ഥാന വിവരങ്ങൾ നൽകിയാൽ, ആരും പിഴ അടക്കാൻ സാദ്ധ്യത ലഭിക്കും. പഴയവാഹനം വാങ്ങിയവർക്കുണ്ടായിരുന്ന ബുദ്ധിമുട്ടുകളാണ് ഇതിന് കാരണമായത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

മുമ്പ്, പിഴയടയ്ക്കാൻ ആവശ്യമായ ഒ.ടി.പി. വാഹനം രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ. പഴയവാഹനങ്ങൾ വാങ്ങി ഉടമസ്ഥാവകാശം മാറ്റാത്തവർക്കും രേഖകളിലെ മൊബൈല്‍ നമ്പർ പുതുക്കാത്തവർക്കും ഇതോടെ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു.

പുതിയ പരിഷ്കാരത്തിലൂടെ ഇത് മാറിയിരിക്കുകയാണ്. പരിഷ്കാരങ്ങൾ നടപ്പാക്കിയതോടൊപ്പം, പുതിയ ഉപയോക്താക്കൾ നിർബന്ധമായും വാഹനത്തിന്റെ ഉടമസ്ഥാവകാശം തങ്ങളുടെ പേരിലേക്കും മൊബൈല്‍ നമ്പറിലേക്കും മാറ്റണമെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ ഓർമ്മിപ്പിക്കുന്നു.

ഈ മാറ്റം പിഴ അടയ്ക്കൽ പ്രക്രിയ എളുപ്പമാക്കുന്നതിനൊപ്പം, പഴയ ഉടമകൾക്കുണ്ടാകുന്ന അനാവശ്യ ബുദ്ധിമുട്ടുകളും ഇല്ലാതാക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top