2024 സ്വർണവിലയിൽ റെക്കോർഡിട്ട വർഷമായി. ഒക്ടോബർ 31ന് സ്വർണ വില 59,640 രൂപയിലെത്തി, ഇതായിരുന്നു വർഷത്തിലെ ഉയർന്ന നിരക്ക്. പിന്നീട് 59,000 രൂപയിൽ താഴെയായി മാറി. ആഗോള രാഷ്ട്രീയ പ്രക്ഷുബ്ധത, സെൻട്രൽ ബാങ്കുകളുടെ വ്യാപക വാങ്ങലുകൾ, യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് കുറയ്ക്കൽ എന്നിവ സ്വർണവിലയുടെ ഉയർച്ചയ്ക്ക് കാരണം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
2010 ന് ശേഷമുള്ള ഏറ്റവും ശക്തമായ വളർച്ചയാണ് ഈ വർഷം സ്വർണ വിലയിൽ രേഖപ്പെടുത്തിയതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. 2025 അവസാനത്തോടെ സ്വർണ വില ഔൺസിന് 2900 ഡോളറിന് അടുക്കുമെന്ന് യുബിഎസ് പ്രവചിക്കുന്നു. പുതിയ വർഷത്തിലും സ്വർണം സുരക്ഷിത നിക്ഷേപ ഓപ്ഷനായി തുടരാൻ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നു.