സംസ്ഥാന ജല അതോറിറ്റി പ്രതിമാസം പതിനഞ്ചായിരം ലിറ്ററില്‍ താഴെ ഉപഭോഗമുള്ള ബി.പി.എല്‍ ഉപഭോക്താക്കളില്‍ നിന്നും കുടിവെള്ള ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍ ആനുകൂല്യം ലഭിക്കുന്ന ഉപഭോക്താക്കള്‍, പുതുതായി ആനുകൂല്യം ലഭിക്കേണ്ടവര്‍ http://bplapp.kwa.kerala.gov.in ല്‍ അപേക്ഷ നല്‍കണം. ജനുവരി ഒന്ന് മുതല്‍ 31 വരെ വാട്ടര്‍ അതോറിറ്റിയിലോ, സെക്ഷന്‍ ഓഫീസുകളിലോ, ഓണ്‍ലൈന്‍ മുഖേനയോ അപേക്ഷിക്കണം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഉപഭോക്താക്കളുടെ വിവരങ്ങള്‍ സിവില്‍ സപ്ലൈസ് വെബ്സൈറ്റിലെ വിവരങ്ങളുമായി താരതമ്യം ചെയ്ത് അര്‍ഹരായവര്‍ക്ക് ആനുകൂല്യം നല്‍കും. ജനുവരി 31 നകം പ്രവര്‍ത്തനരഹിതമായ വാട്ടര്‍മീറ്റര്‍ മാറ്റി സ്ഥാപിക്കുകയും കുടിവെള്ള ചാര്‍ജ് കുടിശ്ശിക തീര്‍പ്പാക്കുകയും ചെയ്യണം. ഉടമസ്ഥന്‍ മരണപ്പെട്ടവര്‍ ഉടമസ്ഥാവകാശം മാറ്റിയാല്‍ മാത്രമെ ആനുകൂല്യം ലഭിക്കുകയുള്ളവെന്നും അധികൃതര്‍ അറിയിച്ചു.