വേഗം വായ്പ നേടൂ! നിങ്ങളുടെ സ്വപ്നങ്ങൾക്കായി ഇന്ന് തന്നെ അപേക്ഷിക്കൂ

സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന വിവിധ സ്വയം തൊഴില്‍ വായ്പക്ക് ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ യുവതി-യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ തൊഴില്‍ രഹിതരും 18 നും 55 നും ഇടയില്‍

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയരുത്. പദ്ധതികള്‍ പ്രകാരം വായ്പ തുക ഉപയോഗിച്ച് ഗുണഭോക്താവിന് കൃഷി ഒഴികെയുള്ള സ്വയം തൊഴില്‍ പദ്ധതി ചെയ്യാം. വായ്പ തുകയുടെ ആറു ശതമാനം പലിശ സഹിതം 60 മാസഗഡുക്കളായി തിരിച്ചടക്കണം. തിരഞ്ഞെടുക്കുന്ന ഗുണഭോക്താക്കള്‍ വായ്പക്ക് ഈടായി വസ്തു- ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. താത്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കല്‍പ്പറ്റ പിണങ്ങോട് റോഡ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04936 202869, 9400068512.

ബാര്‍ബര്‍ ഷോപ്പ് നവീകരണം: ധനസഹായത്തിന് അപേക്ഷിക്കാം

പിന്നാക്ക വിഭാഗ വികസന വകുപ്പ് പരമ്പരാഗത ബാര്‍ബര്‍ തൊഴിലാളികളില്‍ നിന്നും ബാര്‍ബര്‍ ഷോപ്പ് നവീകരണ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ www bwin.kerala.gov.in പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കണം. പരമ്പരാഗത തൊഴില്‍ ചെയ്യുന്ന 60 വയസ്സ് കവിയാത്തവരും കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷത്തിലധികരിക്കാത്തവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. അപേക്ഷ ജനുവരി 10 നകം നല്‍കണം. മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ – 0495 2377786.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top