പാനിപൂരി കച്ചവടത്തില്‍ കോടികള്‍! കച്ചവടക്കാരന് ജിഎസ്ടി നോട്ടീസ്

ന്യൂഡൽഹി: പാനിപൂരി കച്ചവടക്കാരനു ജിഎസ്ടി രജിസ്‌ട്രേഷന്‍ ഇല്ലാതെ ബിസിനസ്സ് നടത്തിയെന്ന് ആരോപിച്ച് നോട്ടീസ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം യുപിഐ ഇടപാടിലൂടെ 40,11,019 രൂപയുടെ വരുമാനം കച്ചവടക്കാരന്റെ അക്കൗണ്ടിലെത്തിയതായി നോട്ടീസില്‍ പറയുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

വരുമാന പരിധി കടന്നിട്ടും രജിസ്‌ട്രേഷന്‍ ഇല്ലാത്തത് കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് ലഭിച്ചത്. തമിഴ്നാട് ജിഎസ്ടി നിയമങ്ങളും സെന്‍ട്രല്‍ ജിഎസ്ടി വ്യവസ്ഥകളും നിലനിര്‍ത്തിയാണ് കച്ചവടക്കാരനെ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഇതോടെ സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയാക്കി. “കരിയര്‍ മാറ്റാന്‍ സമയം ആയില്ലേ?” തുടങ്ങിയ രസകരമായ കമന്റുകളും വൈരലായി.
സമാന്‍സിന്റെ ആധികാരികത സംബന്ധിച്ച് ഇനിയും ജിഎസ്ടി വകുപ്പിന്റെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top