എച്ച്‌.എം.പി.വി. പടരുന്നോ? ജാഗ്രത നിർബന്ധം; പനിക്കാര്‍ പുറത്തിറങ്ങരുത്!

ചൈനയില്‍ പടരുന്ന ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ് (എച്ച്‌.എം.പി.വി) ബംഗളൂരുവിലും സ്ഥിരീകരിച്ചതോടെ കേരള ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. നിലവില്‍ സംസ്ഥാനത്ത് വലിയ ആശങ്കയില്ലെങ്കിലും അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ രോഗം കണ്ടെത്തിയതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. രോഗം ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളിലൂടെയാണ് ആരംഭിക്കുന്നത്. പനിയും അസ്വസ്ഥതകളും പ്രധാന ലക്ഷണങ്ങളാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

രോഗലക്ഷണങ്ങളുണ്ടെങ്കില്‍ കുട്ടികളെ സ്‌കൂളില്‍ വിടാതെ വിശ്രമമൊരുക്കണം. അതേസമയം, സ്കൂള്‍ അധികൃതര്‍ കുട്ടികളോട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബംഗളൂരുവില്‍ മൂന്നു മാസം പ്രായമുള്ള ഒരു ശിശുവിനും എട്ട് മാസം പ്രായമുള്ള മറ്റൊരു കുട്ടിക്കും എച്ച്‌.എം.പി.വി സ്ഥിരീകരിച്ചതാണ് ചര്‍ച്ചയാകുന്നത്. ഈ സാഹചര്യത്തില്‍ മാസ്‌ക് ധരിക്കുക, സമ്പര്‍ക്കം കുറയ്ക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് ഉപദേശം നല്‍കിയിട്ടുണ്ട്. ചിലപ്പോള്‍ വൈറസ് ന്യൂമോണിയയോ ഗുരുതരമായ ശ്വാസകോശ സംബന്ധമായ രോഗങ്ങളിലേക്കോ മാറാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മഞ്ഞുകാലങ്ങളിലും തണുപ്പുകൂടിയ സമയങ്ങളിലും ഈ വൈറസ് വ്യാപകമാകുന്ന പ്രവണതയാണ്.

നിലവില്‍ ഹ്യൂമൻ മെറ്റാന്യൂമോ വൈറസിനായി പ്രത്യേക വാക്സിനോ ചികിത്സാരീതികളോ ലഭ്യമല്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. രോഗവ്യാപനം തടയാന്‍ സാനിറ്റേഷന്‍ ശീലം പാലിക്കുകയും പൊതു ഇടങ്ങളില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യണം. എച്ച്‌.എം.പി.വൈറസ് 2001-ല്‍ ആദ്യമായി തിരിച്ചറിഞ്ഞതാണ്. ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഈ വൈറസ് പ്രത്യേകിച്ച്‌ കുട്ടികളിലും പ്രായമായവരിലും ഗുരുതരമായി ബാധിക്കാറുണ്ട്. ശ്വാസം മുട്ടല്‍, ശ്വാസതടസം, ബ്രോങ്കൈറ്റിസ്, ന്യൂമോണിയ, ആസ്ത്മ തുടങ്ങിയ പ്രത്യാഘാതങ്ങളിലേക്ക് ഇത് നയിക്കാം.

വൈറസ് സമ്പര്‍ക്കം, സ്പര്‍ശനം, കൂടെ താമസിക്കുന്നവരുടെ ചുമയോ തുമ്മലോ വഴി പകരും. കൂടാതെ, വൈറസ് ബാധിത ഉപരിതലങ്ങളെ സ്പര്‍ശിച്ച്‌ ശേഷം കൈ ശുചിയാക്കാതെ മുഖം തൊടുന്നതിലൂടെ രോഗം പകരാന്‍ സാധ്യതയുണ്ട്. മൂന്ന് മുതല്‍ ആറുദിവസം വരെയുള്ള ഇൻക്യുബേഷൻ കാലയളവാണ് കണ്ടുവരുന്നത്. മഹാമാരിയെന്ന തലത്തിലേക്ക് പോകാതിരിക്കാനാണ് ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടികളുമായി മുന്നോട്ട് പോകുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top