അമരക്കുനിയിൽ തുടർച്ചയായി കടുവയുടെ ആക്രമണം; ജനങ്ങളിൽ ഭീതി

അമരക്കുനിയിൽ മൂന്നാം ദിവസവും കടുവയുടെ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൂപ്ര സ്വദേശിയായ ചന്ദ്രൻ പെരുമ്പറമ്പിലിന്റെ ആടാണ് ഏറ്റവും പുതിയ ആക്രമണത്തിൽ കടുവ പിടികൂടിയത്. കഴിഞ്ഞ ദിവസം ഊട്ടി കവലയിൽ താപഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചുള്ള പരിശോധനയ്ക്കിടെ കടുവ വീണ്ടും ആക്രമണം നടത്തുകയായിരുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഒരാഴ്ചയ്ക്കിടെ ഇത് അഞ്ചാമത്തെ ആക്രമണമാകുന്നു, ജനങ്ങളിൽ വലിയ ആശങ്കയ്ക്കു കാരണമായിരിക്കുകയാണ്. കടുവ പിടികൂടുന്നതിന് വനം വകുപ്പ് നടപടി ശക്തമാക്കിയിട്ടുണ്ട്. ചന്ദ്രന്റെ വീടിനോട് ചേർന്ന് കുട സ്ഥാപിച്ച് കെണി ഒരുക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

തുടർച്ചയായ തെരച്ചിലിനൊടുവിലും കടുവയെ കണ്ടെത്താനായിട്ടില്ല. നേരത്തേ ദേവർഗദ്ധ സ്വദേശിയായ കേശവന്റെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെ കടുവ ആക്രമണം നടത്തിയത് ഈ മേഖലയിൽ കടുവ സാന്നിധ്യം രൂക്ഷമാണെന്ന് വ്യക്തമാക്കുന്നു.

അമരക്കുനിയിലെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങൾ വനം വകുപ്പ് നിരീക്ഷണത്തിലാക്കി, കടുവയെ പിടികൂടാൻ കൂടുതൽ ശ്രമങ്ങൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top